താത്പര്യപത്രം ക്ഷണിച്ചു
കൊച്ചി: സംസ്ഥാനത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മണ്‍കല കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മണ്‍കല കമ്പോസ്റ്റ് പാത്രം വിതരണം ചെയ്യുന്നതിനു സര്‍വ്വീസ് പ്രൊവൈഡറായി കോര്‍പറേഷനെ നിശ്ചയിച്ച് കേരള ശുചിത്വമിഷന്‍ ഉത്തരവായി. പദ്ധതി നിര്‍വ്വഹണത്തിന് കോര്‍പറേഷന്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം നിശ്ചിത അളവിലുളള മണ്‍കല കമ്പോസ്റ്റ് പാത്രം(മുച്ചുട്ടി) വിതരണം ചെയ്യുന്നതിന് മണ്‍പാത്ര നിര്‍മ്മാതാക്കളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ഇതോടൊപ്പമുളള കോര്‍പറേഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള താത്പര്യപത്രം പൂരിപ്പിച്ച് മാര്‍ച്ച് അഞ്ചിനു മുമ്പ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ പേരില്‍ അയച്ചു നല്‍കണം. വെബ്‌സൈറ്റ് www.kerala.pottery.org നിശ്ചിത തീയതിക്ക് മുമ്പ് താത്പര്യപത്രം മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാംനില, കനകനഗര്‍, കവിടിയാര്‍ പി.ഒ, തിരുവനന്തപുരം 695003 വിലാസത്തില്‍ ലഭിച്ചിരിക്കണം.
- Log in to post comments