ബേസിക് ഹൈഡ്രോഗ്രാഫിക് സര്‍വേ കോഴ്‌സ്
കൊച്ചി: കേരള ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗിന്റെ കീഴില്‍ പനങ്ങാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈഡ്രോഗ്രാഫിക് ആന്റ് അഡ്വാന്‍സ് സ്റ്റഡീസ് (KIHAS) ലേക്ക് ബേസിക് ഹൈഡ്രോഗ്രാഫിക് സര്‍വേ കോഴ്‌സ് ആറ് മാസം പ്ലസ് ആറ് മാസം ഓണ്‍ ജോബ് ട്രെയിനിംഗ്, ടോട്ടല്‍ സ്റ്റേഷന്‍ കോഴ്‌സ് (15 ദിവസം) എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ ക്ലാസ് ആരംഭിക്കും. കേരള സര്‍ക്കാരിന്റെ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിഭാഗം നടത്തുന്ന സ്വദേശത്തും വിദേശത്തും ധാരാളം തൊഴില്‍ സാധ്യതകള്‍ ഉളള ബേസിക് ഹൈഡ്രോഗ്രാഫിക് സര്‍വ്വേ കോഴ്‌സ് യോഗ്യത പ്ലസ് ടു/ഐ.റ്റി.ഐ. അപേക്ഷാ ഫോറം നേരിട്ട് പനങ്ങാട് ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കിഹാസില്‍ നിന്നും വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2701187, 9446326408, www.kihas.org
- Log in to post comments