Skip to main content

ഉളിയക്കോവില്‍ ഗവണ്‍മെന്റ ടി കെ ഡി എം എച്ച് എസ് എസിലെ പുതിയ മന്ദിരങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കൊല്ലം കോര്‍പ്പറേഷന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ഉളിയക്കോവില്‍ ഗവണ്‍മെന്റ് ടി കെ ഡി എം എച്ച് എസ് എസിലെ പുതിയ മന്ദിരങ്ങളുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി.
സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി രണ്ടാംനില കെട്ടിടം 65 ലക്ഷം രൂപ ചെലവിലും ഹൈസ്‌കൂള്‍ രണ്ടാംനില കെട്ടിടം 45 ലക്ഷം രൂപ ചെലവിലുമാണ് നിര്‍മിച്ചത്.
ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായ എസ് സവിതാ ദേവി, എസ് ഗീതാകുമാരി, എസ് ജയന്‍, യു പവിത്ര, ഡിവിഷന്‍ കൗണ്‍സിലര്‍ അമ്പിളി, പി ടി എ പ്രസിഡന്റ് ശ്രീകല, പ്രിന്‍സിപ്പല്‍ ബേബി ഗിരിജ, ഹെഡ്മിസ്ട്രസ് സബീദ, വി എച്ച് എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ സതിമണി തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.534/2021)

 

date