Skip to main content

28 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ഡി പി സി അംഗീകാരം

ജില്ലയിലെ 28 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അംഗീകാരം നല്‍കി. ഇതോടെ ജില്ലയിലെ 54 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  2021-22   കാലയളവിലെ പദ്ധതിക്കായുള്ള അംഗീകാരം നേടി.
വൃക്ക രോഗികള്‍ക്കായുള്ള  സൗജന്യ ഡയാലിസിസ് ചികിത്സയും തുടര്‍ പരിചരണവും ഉറപ്പുവരുത്തുന്ന ജീവനം പദ്ധതിക്കായി തദ്ദേക സ്വയംഭരണ സ്ഥാപങ്ങള്‍ കൂടുതല്‍ തുക വകയിരുത്താനും ഇനിയും വാര്‍ഷിക പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉടന്‍ പദ്ധതി സമര്‍പ്പിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍,  ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ യൂസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി ജഗല്‍കുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷ•ാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.538/2021)

date