Skip to main content

ചേലാട് പോളിടെക്നിക്കിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 7.5 കോടി രൂപ അനുവദിച്ചു - ആന്റണി ജോൺ എം എൽ എ.

 

കോതമംഗലം - കോതമംഗലം മണ്ഡലത്തിലെ ചേലാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കായി  7.5 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.മൂന്ന്‌ നിലകളിലുള്ള പുതിയ ലൈബ്രറി ബ്ലോക്ക്,പുതിയ ക്യാന്റീൻ ബ്ലോക്ക്,വെർട്ടിക്കൽ എക്സ്പാൻഷനിലുള്ള ലാംഗ്വേജ് ലാബ്,കോംബൗണ്ട് വാൾ,എൻട്രൻസ് ഗേറ്റ്,സെക്യൂരിറ്റി ക്യാബിൻ,പമ്പ് ഹൗസ്,കിണർ,അനുബന്ധ മോട്ടോർ ഉപകരണങ്ങൾ അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ വേണ്ടിയാണ് 7.5 കോടി രൂപ അനുവദിച്ചിട്ടുള്ളത്.ഇതുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തിയായി.ഈ ഗവൺമെന്റ് വന്ന ശേഷം 2019 ൽ 6 കോടി രൂപ അനുവദിച്ച അക്കാദമിക്ക് ബ്ലോക്ക് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.ഇതിനു പുറമെയാണ്  ഇപ്പോൾ പോളിടെക്നിക് നവീകരണത്തിനായി 7.5 കോടി രൂപ കൂടി അനുവദിച്ചത്.1985 ൽ പ്രവർത്തനം ആരംഭിച്ച ചേലാട് പോളിടെക്നികിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നതെന്നും എം എൽ എ പറഞ്ഞു.
 

date