Skip to main content

അടിവാട് മാലിക്ദീനാർ റോഡ് ഉദ്ഘാടനം ചെയ്തു.

 

കോതമംഗലം:മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പല്ലാരിമംഗലം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ അടിവാട് മാലിക്ദീനാർ റോഡ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ കെ എം അബ്ദുൾ കരിം,നസിയ ഷെമീർ,എം എം ബക്കർ,പി കെ മുഹമ്മദ്,എ പി മുഹമ്മദ് എന്നിവർ പങ്കെടുത്തു.
 

date