Skip to main content

സൗജന്യ നൈപുണ്യ വികസന പദ്ധതി

അതിജീവനം കേരളീയം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ വികസന പദ്ധതിയായ യുവകേരളത്തിലേക്ക് 18 മുതല്‍ 35 വരെ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള എസ് എസ് സി സര്‍ട്ടിഫൈഡ് കോഴ്സുകളും എസ് എസ് എല്‍ സി മുതല്‍ ബി ടെക് വരെയുള്ളവര്‍ക്ക് അനുയോജ്യമായ കോഴ്സുകളില്‍ റെസിഡെന്‍ഷ്യല്‍ പരിശീലനവും നല്‍കുന്നു. വിശദവിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷനുമായോ തൊട്ടടുത്തുള്ള സി ഡി എസ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
                                                              (പി.ആര്‍.കെ നമ്പര്‍.563/2021)
 

date