Skip to main content

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള  കോവിഡ് -19 വാക്സിനേഷൻ 26 മുതൽ

 

ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥർക്കുളള കോവിഡ്-19 വാക്സിനേഷൻ ഫെബ്രുവരി 26 മുതൽ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി. രാംദാസ് അറിയിച്ചു. ജില്ലയിൽ ഇതിനായി 25 വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ കേന്ദ്രം, വാക്സിൻ നൽകുന്ന തീയതി തുടങ്ങിയവയെക്കുറിച്ചുള്ള മെസേജ് പോളിംഗ് ഉദ്യോഗസ്ഥരുടെ മൊബൈലിൽ ലഭിക്കും. മെസേജ് ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന് വാക്സിൻ  സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർഥിച്ചു

date