Skip to main content

മാർച്ച് ഒന്ന് മുതൽ ആലാമിപ്പള്ളി ബസ്സ്റ്റാന്റിൽ  ബസുകൾ പ്രവേശിക്കും

 

കാഞ്ഞങ്ങാട് നഗരത്തിലെത്തുന്ന ദീർഘ, ഹ്രസ്വദൂര ബസുകൾ മാർച്ച് ഒന്ന് മുതൽ  ആലാമിപ്പള്ളി ബസ് സ്റ്റാന്റിൽ പ്രവേശിക്കണമെന്ന് കെഎസ്ആർടിസിയുമായും ബസ് ഉടമസ്ഥാ സംഘവുമായും നടത്തിയ ചർച്ചയിൽ തീരുമാനമായി.

കാസർകോട്, പാണത്തൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ കോട്ടച്ചേരി ബസ്സ്റ്റാന്റിൽ യാത്രക്കാരെ ഇറക്കി പുതിയ സ്റ്റാന്റിൽ പാർക്ക് ചെയ്യേണ്ടതാണ്. നീലേശ്വരം ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് വരെ സർവീസ് നടത്തുന്ന ബസുകൾ പുതിയ സ്റ്റാന്റിൽ കയറി കോട്ടച്ചേരി സ്റ്റാന്റിൽ യാത്ര അവസാനിപ്പിച്ച് പുതിയ സ്റ്റാന്റിൽ  പാർക്ക് ചെയ്യേണ്ടതാണ്.

കാസർകോട് ഭാഗത്തേക്ക് പോകേണ്ട ബസുകൾ പുതിയ സ്റ്റാന്റിൽ നിന്ന് യാത്ര ആരംഭിച്ച് കോട്ടച്ചേരി സ്റ്റാന്റിന് എതിർവശം നിയതമായ സമയക്രമം പാലിച്ച് പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റി യാത്ര തുടരുവാനും തീരുമാനമായി. 

ചർച്ചയിൽ നഗരസഭ ചെയർപേഴ്‌സൺ കെ.വി.സുജാത, ബസ് ഓണേഴ്‌സ് അസോസിയഷൻ നേതാക്കളായ സത്യൻ പൂച്ചക്കാട്, ഹസൈനാർ എം, പി സുകുമാരൻ, കെ.വി രവി, കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ പി.കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു.

date