Skip to main content

ശാസ്ത്രീയ പശുപരിപാലനം-  ഓണ്‍ലൈന്‍ ക്ലാസ്സുകള്‍

 

 
ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ പരിശീലന പരിപാടികള്‍ നടത്തും. മാര്‍ച്ച് മൂന്നിന്    ആദായകരമായ പാലുല്‍പ്പാദനത്തിന് തീറ്റയുടെ പ്രാധാന്യം, നാലിന് പശുക്കളിലെ വേനല്‍ക്കാല സംരക്ഷണം, അഞ്ചിന് ഡയറി ഫാമുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം, ആറിന് ക്ഷീരമേഖലയും, യന്ത്രവല്‍ക്കരണവും എന്നിങ്ങനെയാണ് ക്ലാസുകള്‍.  പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ റരേസസറീിഹശിലേൃഴ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ മുഖേന പേരും ഫോണ്‍നമ്പറും മാര്‍ച്ച് ഒന്നിനുമുമ്പ് നല്‍കണം.  
 

date