Skip to main content

മെറിട്ടോറിയസ്  സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദ/ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകളില്‍  പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 2020-21 പദ്ധതി പ്രകാരം നല്‍കുന്ന മെറിട്ടോറിയസ് സ്‌കോളര്‍ഷിപ്പിന്  അപേക്ഷിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, സ്ഥാപനങ്ങളില്‍ നിന്ന് മെറിറ്റ്/ സംവരണ പ്രവേശനം സംബന്ധിച്ച സാക്ഷ്യപത്രം, പഞ്ചായത്തില്‍ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലെന്നുള്ള  സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം മാര്‍ച്ച് നാലിനു മുമ്പ് അപേക്ഷിക്കണം. വിശദവിവരങ്ങള്‍ 8547630027, 8281319724 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.575/2021)
 

date