സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വ്യാപാര സംവിധാനം
സൂഷ്മ-ചെറുകിട വ്യവസായ സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് സ്വദേശ-വിദേശ തലങ്ങളില്‍ പുതിയ വിപണി കണ്ടെത്തുന്നതിന് വ്യവസായ- വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെബ്‌പോര്‍ട്ടല്‍ ആരംഭിച്ചു. ംംം.സലൃമഹമാെല.ീൃഴ.എന്ന പേരില്‍ ആരംഭിച്ച പോര്‍ട്ടലില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുളള നടപടികളെക്കുറിച്ചും പ്രയോജനങ്ങളെക്കുറിച്ചും മെയ് 28ന് ഏകദിന ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും നല്‍കും. താത്പര്യമുളളവര്‍ താലൂക്ക് വ്യവസായ ഓഫീസുകളിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും. ഫോണ്‍: 9447029774 (ചങ്ങനാശ്ശേരി), 9539200534 (കോട്ടയം), 9447430586 (മീനച്ചില്‍), 9447124668 (കാഞ്ഞിരപ്പള്ളി), 9497664977 (വൈക്കം).
(കെ.ഐ.ഒ.പി.ആര്‍-899/18)
- Log in to post comments