Skip to main content

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

കൊല്ലം പോക്‌സോ കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവിലേക്ക് നിയമനത്തിനായി തയ്യാറാക്കുന്ന അഭിഭാഷകരുടെ പാനലിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഏഴുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 60 വയസില്‍ താഴെ പ്രായവുമാണ് യോഗ്യത. പൂര്‍ണമായ മേല്‍വിലാസം, ജനനതീയതി, യോഗ്യത, ജാതി/മതം, പ്രവൃത്തിപരിചയം, എന്റോള്‍മെന്റ് തീയതി, അപേക്ഷകന്‍ ഉള്‍പ്പെട്ട പോലീസ് സ്റ്റേഷന്‍ എന്നിവ സഹിതം തയ്യാറാക്കിയ ബയോഡേറ്റ, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ ചേര്‍ന്ന അപേക്ഷ മാര്‍ച്ച് അഞ്ച് വൈകുന്നേരം അഞ്ച് വരെ ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
(പി.ആര്‍.കെ നമ്പര്‍.563/2021)
 

date