Skip to main content

 ജില്ലയുടെ ആരോഗ്യമേഖല ഉണര്‍വില്‍ 

    ജില്ലയിലെ ആരോഗ്യമേഖല ഉണര്‍വിലേക്ക്. സംസ്ഥാനത്തെ ആരോഗ്യമേലയുടെ സമഗ്രപുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി രണ്ടുവര്‍ഷത്തിനിടെ നിരവധി ആരോഗ്യകേന്ദ്രങ്ങളെ  കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. മാത്രമല്ല 21 സ്ഥാപനങ്ങളെകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. 
    വോര്‍ക്കാടി, മുള്ളേരിയ, മൊഗ്രാല്‍ പുത്തൂര്‍, ഉദുമ, എണ്ണപ്പാറ, കരിന്തളം, കയ്യൂര്‍ എന്നിവയെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. കൂടാതെ ഇക്കാലയളരില്‍ മംഗല്‍പാടി, പനത്തടി, ബദിയടുക്ക, എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ താലൂക്ക് ആശുപത്രികളാക്കിയും  ഉയര്‍ത്തി. 
    ആര്‍ദ്രം  പദ്ധതിയില്‍  ഉള്‍പ്പെടുത്തി ജില്ലയിലെ ഡോക്ടര്‍മാരുടെയും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരുടേതുമായി 141 തസ്തികകള്‍ സൃഷ്ടിച്ചു.  മലയോര മേഖലയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന  കാഞ്ഞങ്ങാട്  ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു. മംഗല്‍പാടി ആശുപത്രിയില്‍ കാസര്‍കോട് മുഖേന അനുവദിച്ച ഒരു കോടിരൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  ആരോഗ്യരംഗത്ത് ഒട്ടേറെ പരിമിതികളാല്‍  വീര്‍പ്പുമുട്ടിയിരുന്ന ജില്ലയുടെ ആരോഗ്യമേഖല വികസന പാതയിലാണ്.  
 

date