Skip to main content

അതിഥി അധ്യാപക കൂടിക്കാഴ്ച

    മങ്കട ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജിലേക്ക് 2018-19 അദ്ധ്യയന വര്‍ഷത്തേക്ക് ഒഴിവുള്ള വിവിധ വിഷയങ്ങളിലെ അധ്യാപക തസ്തികകളിലേക്ക്  അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഈ മാസം 16 മുതല്‍ 24 വരെ   രാവിലെ 10.30 ന് കോളേജിന്റെ താല്‍കാലിക കെട്ടിടത്തില്‍  നടത്തും.
     ഇക്കണോമിക്‌സ്, സൈക്കോളജി, ഫിസിയോളജി എന്നീ വിഷയങ്ങള്‍ക്ക് ഈ മാസം 16 നും  ബികോം & ബി.ബി.എ   22 നും സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ്,കമ്പ്യൂട്ടര്‍ സയന്‍സ് 23 നും ഇംഗ്ലീഷ്, ജേര്‍ണലിസം 24 നും  നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം.നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. ഫോണ്‍ 04933   202135 

date