Post Category
ഗസ്റ്റ് ലക്ചറര്‍ നിയമനം
പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ്, ജേണലിസം എന്നീ വിഷയങ്ങള്‍ക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേണലിസം വിഷയങ്ങളുടെ കൂടിക്കാഴ്ച ഈ മാസം 21 ന് രാവിലെ 11 നും സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കൊമേഴ്‌സ്, മാത്തമാറ്റിക്‌സ്, വിഷയങ്ങളുടെ കൂടിക്കാഴ്ച 22 ന് രാവിലെ 11 നും നടക്കും. ഫോണ്‍ 04985 237340.
date
- Log in to post comments