Skip to main content

 ചരിത്രരേഖ സംരക്ഷണം: അപേക്ഷ ക്ഷണിച്ചു

    സ്വകാര്യ വ്യക്തികള്‍, ലൈബ്രറികള്‍ എന്നിവരുടെ കൈവശമുളള ചരിത്രരേഖാശേഖരങ്ങള്‍, അപൂര്‍വ്വവും അമൂല്യവുമായ  പുസ്തകങ്ങള്‍ കയ്യെഴുത്ത് പ്രതികള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിനായി  നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ 2018-19 വര്‍ഷത്തെ ഗ്രാന്റ് ലഭിക്കുന്നതിനുള അപേക്ഷ ക്ഷണിച്ചു.  നിര്‍ദ്ദിഷ്ട ഫോറത്തില്‍  അപേക്ഷിക്കണം. രേഖകളുടെ സംരക്ഷണം, പരിപാലനം, കാറ്റലോഗിങ്ങിനും, ഡിജിറ്റൈസ്  ചെയ്യുന്നതിനും  അതിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് സഹായം.
    അപേക്ഷയുടെ  രണ്ട് പ്രതികള്‍  നോഡല്‍ ഏജന്‍സിയായ  സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്  അയക്കണം.  അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയതി ജൂണ്‍ എട്ട്. ലഭിക്കുന്ന  അപേക്ഷകള്‍   സ്‌ക്രീനിംഗ് കമ്മിറ്റിയുടെ  ശുപാര്‍ശ സഹിതം നാഷണല്‍  ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയ്ക്ക് അയച്ചു കൊടുക്കും.  അപേക്ഷാഫോറത്തിന്റെ മാതൃക ംംം.ിമശേീിമഹമൃരവശ്‌ല.െിശര.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  അപേക്ഷകള്‍  ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് വകുപ്പ്, വൈലോപ്പിളളി സംസ്‌കൃതി ഭവന്‍, നളന്ദ, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0471 2311547, 2313759.
                     

date