Skip to main content

ജനകീയം 2018 - ഉത്തരവാദ ടൂറിസം സെമിനാര്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ  രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 16-22 വരെ മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന ജനകീയം 2018 വേദിയില്‍ ഡി.റ്റി.പി.സി യും, സംസ്ഥാന ഉത്തരവാദിത്ത വിനോദ സഞ്ചാര മിഷനും സംയുക്തമായി ഉത്തരവാദിത്ത വിനോദ സഞ്ചാരത്തെ ആസ്പദമാക്കിയുളള സെമിനാര്‍ മെയ് 17-ന് രാവിലെ 11 മുതല്‍ 12.30 വരെ സംഘടിപ്പിക്കുന്നു. ജനപ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍, ടൂറിസം പ്രൊഫാണല്‍ അംഗങ്ങള്‍, കേരള ഹോംസ്റ്റേ സൊസൈറ്റി അംഗങ്ങള്‍, ടൂര്‍ ഗൈഡുകള്‍, വിദ്യാര്‍ഥികള്‍, ടൂറിസം സംരംഭകര്‍, കലാ സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം.

2018-19 കാലയളവില്‍ വിനോദ സഞ്ചാര പദ്ധതികള്‍ സമര്‍പ്പിക്കുവാന്‍ താത്പര്യപ്പെടുന്ന എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനളും താങ്കളുടെ പരിധിയില്‍ ഏതെങ്കിലും വിനോദസഞ്ചാര പദ്ധതിക്ക്  സാധ്യതയുളള പക്ഷം ഈ സെമിനാറില്‍ പങ്കെടുക്കണമെന്നും, ഉത്തരവാദിത്ത വിനോദസഞ്ചാരാശയത്തില്‍ അധിഷ്ഠിതമായ പദ്ധതി രൂപപ്പെടുത്തുന്നതില്‍ ഉചിതമായ പങ്ക് വഹിക്കണമെന്നും സെക്രട്ടറി അറിയിച്ചു. 

date