Post Category
വന്യജീവി ദിനവും വെബിനാറും .
സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെയും കരിക്കോട് ടി കെ എം എഞ്ചിനീയറിംഗ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ സുവോളജി വിഭാഗത്തിന്റേയും ആഭിമുഖ്യത്തില്‍ വന്യജീവി ദിനാഘോഷവും വെബിനാറും നടത്തി. സോഷ്യല്‍ ഫോറസ്ട്രി ദക്ഷിണമേഖല കണ്‍സര്‍വേറ്റര്‍ ഐ സിദ്ദിഖ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ ചിത്ര ഗോപിനാഥ് അധ്യക്ഷയായി. തൃശൂര്‍ കോളേജ് ഓഫ് ഫോറസ്ട്രി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ ശ്രീഹരി രാമന്‍ വിഷയാവതരണം നടത്തി. സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എസ് ദിനേശ്, പ്രോഗ്രാം കണ്‍വീനര്‍ ഡോ ജസ്റ്റിന്‍ റഹ്മാന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ മുംതാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.583/2021)
date
- Log in to post comments