Post Category
തിരഞ്ഞെടുപ്പ്: വീഡിയോഗ്രാഫര്‍മാരെ വേണം
പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണവും നടപടിക്രമങ്ങളും പകര്‍ത്തുവാന്‍ വീഡിയോ ടീമുകളെ നിയോഗിക്കാന്‍ പ്രാപ്തിയുള്ള വീഡിയോ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കാം. സിവില്‍ സ്റ്റേഷനിലെ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ ഇന്ന് (മാര്‍ച്ച് 5) വൈകിട്ട് നാലു വരെ നേരിട്ട് സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുമായോ 04742794040 എന്ന നമ്പരിലോ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍.587/2021)
date
- Log in to post comments