Skip to main content

ചരിത്ര രേഖാ സര്‍വ്വേക്ക് തുടക്കമായി

കാക്കനാട്: സംസ്ഥാന സാക്ഷരതാ മിഷന്‍ പുരാരേഖാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചരിത്ര രേഖാ സര്‍വ്വേക്ക് ജില്ലയില്‍ തുടക്കമായി.  ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഇല്ലങ്ങളിലൊന്നായ അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പുന്നയം ചന്ദ്രമന ഇല്ലത്തുവെച്ച് സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

ഇല്ലത്ത് സൂക്ഷിച്ചിട്ടുള്ള അഞ്ചു നൂറ്റാണ്ടിലധികം പഴക്കമുള്ള പുരാരേഖകള്‍ ഇപ്പോഴത്തെ കാരണവരായ നാരായണന്‍ നമ്പൂതിരി ചടങ്ങില്‍ പരിചയപ്പെടുത്തി.  മലയാള ഭാഷയുടെ തുടക്കത്തില്‍ രചിക്കപ്പെട്ട ഭാഗവതം താളിയോല ഗ്രന്ഥവും ഇവിടുത്തെ അമൂല്യ ശേഖരത്തിലുണ്ട്.

 

സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ്, അസി. കോ ഓര്‍ഡിനേറ്റര്‍മാരായ ടി.വി.ശ്രീജന്‍, ആര്‍ സിംല, കൂവപ്പടി ബ്ലോക്ക് പ്രേരക്മാരായ പ്രിയ ശ്രീധരന്‍, രജനി കെ.പി., നിത്യന്‍ എം.വി, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രേരക് ജയ സി.ആര്‍. തുടങ്ങിയവര്‍ പങ്കെടുത്തു. 

 

ക്യാപ്ഷന്‍: സംസ്ഥാന സാക്ഷരതാ മിഷന്‍ പുരാരേഖാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ചരിത്ര രേഖാ സര്‍വ്വേ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല ഉദ്ഘാടനം ചെയ്യുന്നു.

date