Skip to main content

മുയല്‍ വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'മുയല്‍ വളര്‍ത്തല്‍' എന്ന വിഷയത്തില്‍ മാര്‍ച്ച് ആറിന് ഓണ്‍ലൈന്‍ പരിശീലനം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് പരിശീലനം. താത്പ്പര്യമുള്ളവര്‍ ട്രെയിനിംഗിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. വോയ്‌സ് മെസേജ് അയക്കേണ്ടതില്ല.

date