Post Category
ജീവിത നൈപുണി ശില്പശാല സംഘടിപ്പിച്ചു
ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജീവിത നൈപുണി ശില്പശാല സംഘടിപ്പിച്ചു. പ്രതികൂല ജീവിത സാഹചര്യങ്ങളാല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കായി സ്വയം തിരിച്ചറിവിനും അനുകൂല നിയമ സംവിധാനങ്ങളെക്കുറിച്ച് ബോധവത്ക്കരണത്തിനും ശില്‍പശാല വേദിയായി. സബ് ജഡ്ജും ഡി.എല്‍.എസ്.എ സെക്രട്ടറിയുമായ പി.ജി. അനുപമ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ. ആനന്ദന്‍ അധ്യക്ഷനായി. ജീവിത നൈപുണികളെ സംബന്ധിച്ച് സൈക്കോളജിസ്റ്റ് കലാ ചന്ദ്രബോസ് ക്ലാസെടുത്തു. പാലക്കാട് പബ്ലിക്നോട്ടറി അഡ്വ വി. എ. റസാഖ്, പ്രൊബേഷന്‍ ഓഫീസര്‍ പി. സുബീഷ്, പ്രൊബേഷന്‍ അസിസ്റ്റന്റ് അമൃത മനോജ് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments