Post Category
തിരഞ്ഞെടുപ്പ് 2021 റേറ്റ് ചാര്‍ട്ട് യോഗം
പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ആവശ്യങ്ങള്‍ക്കുള്ള റേറ്റ് ചാര്‍ട്ട് തയ്യാറാക്കുന്നതിനായി ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗം ചേര്‍ന്നു. ചട്ടങ്ങള്‍ക്ക് വിധേമായി നിരക്കുകള്‍ ക്രമീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാകും ചാര്‍ട്ട് തയ്യാറാക്കുക. കെ. വരദരാജന്‍, കുരീപ്പുഴ മോഹനന്‍, തൃദീപ് കുമാര്‍, ആര്‍. ഗിരീഷ് കുമാര്‍, മണലില്‍ സുബൈര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി. എസ്. അനില്‍, ആര്‍. ടി. ഒ. ആര്‍. രാജീവ്, ജോയിന്റ് ആര്‍. ടി. ഒ. വി. ജോയി, ഫിനാന്‍സ് ഓഫീസര്‍ ജി ആര്‍ ശ്രീജ, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം-ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.600/2021)
date
- Log in to post comments