Skip to main content

ഹോമിയോ ആശുപത്രിയില്‍ വനിതാദിനാഘോഷം

ജില്ലാ ഹോമിയോ ആശുപത്രിയിലും വനിതാ ദിനാഘോഷം.  സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രിയിലെ സീതാലയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ലേഖന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും സബ് കലക്ടര്‍ നിര്‍വഹിച്ചു. വനിതാ സംരക്ഷണ സമിതി അംഗം ലക്ഷ്മിപ്രിയ സന്ദേശം നല്‍കി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ശോഭ, സീതാലയം കണ്‍വീനര്‍ ഡോ. പത്മജാ പ്രസാദ്, ഡോക്ടര്‍മാരായ ഐ.ആര്‍. അശോക് കുമാര്‍, രിഷ്മ.ആര്‍.സുന്ദരം, എസ്. സുരേഷ്, അധ്യാപിക അയിഷാ പ്രഭാകരന്‍, അശ്വതി വിഷ്ണു, ഒ. എസ്. ആശാ ദേവി, ഷൈല അലക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.608/2021)

date