Post Category
എല്‍.ബി.എസ് കോഴ്സുകളില്‍ സീറ്റൊഴിവ്
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിഗ് യൂസിങ്ങ് ടാലി കോഴ്സുകളില്‍ ഒഴിവുണ്ട്. ഒഴിവുള്ള സീറ്റുകളിലേയ്ക്ക് യഥാക്രമം പ്രീഡിഗ്രി/+2, എസ്.എസ്.എല്‍.സി, പ്രീഡിഗ്രി/+2/ഡിഗ്രി കോമേഴ്സുകാര്‍ക്ക് അപേക്ഷിക്കാം. www.lbscentre.kerala.gov.in/services/courses ലുള്ള Quick Apply option മുഖേനയാണ് അപേക്ഷിക്കേണ്ടത്. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടക്കേണ്ടതില്ല. വിശദവിവരങ്ങള്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, ആലത്തൂര്‍ വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 04922222660, 9447430171.
date
- Log in to post comments