Skip to main content

നിയമപരമായ രക്ഷാകര്‍തൃത്വം 86 അപേക്ഷകള്‍ തീര്‍പ്പാക്കി

നാഷണല്‍ ട്രസ്റ്റ്-ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 86 അപേക്ഷകള്‍ തീര്‍പ്പാക്കി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ഓണ്‍ലൈനായിട്ടായിരുന്നു ഹിയറിങ്. നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമപരമായി രക്ഷകര്‍ത്താവിനെ നിയമിക്കുന്നതിനും ഇവരുടെ പേരിലുള്ള വസ്തുവകകളുടെ ക്രയവിക്രയത്തിന് അനുമതി നല്‍കുന്നതിനുമാണ് ഹിയറിങ് നടത്തുന്നത്.
ജില്ലാ നാഷണല്‍ ട്രസ്റ്റ്-ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സമിതി കണ്‍വീനര്‍ ഡി. ജേക്കബ്, പി. ഡബ്ല്യൂ. ഡി. അംഗം ടി. പി. ജേക്കബ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ. കെ. ഉഷ, ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ഇ. പി. റെജി, സബ് ഇന്‍സ്പെക്ടര്‍മാരായ എം. സിറാജുദീന്‍, എഫ്. മേഴ്സി, ജില്ലാ രജിസ്ട്രാര്‍ സി. ജെ ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.616/2021)
 

date