Skip to main content

ജില്ലാ കലക്ടറും കോവിഡ് വാക്‌സിനെടുത്തു

കോവിഡ് പ്രതിരോധ വാക്‌സിനെടുത്തു ജില്ലാ കലക്ടറും. വാക്സിനേഷന്‍ സംബന്ധിച്ച് ചിലര്‍ക്കുള്ള സംശയങ്ങളും ആശങ്കകളും അടിസ്ഥാനമില്ലാത്തതാണെന്നും, രണ്ടാംഘട്ടത്തിലെ  ഗുണഭോക്താക്കള്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണമെന്നും കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് അദ്ദേഹം  ആദ്യ ഡോസ് എടുത്തത്.  ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കൃഷ്ണവേണി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
(പി.ആര്‍.കെ നമ്പര്‍.621/2021)
 

date