Skip to main content

നഴ്‌സിംഗ് കൗണ്‍സിലില്‍ നേരിട്ട് അപേക്ഷിക്കണം

    വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും, ജോലി തേടി പോകുന്നവരുമായ നേഴ്‌സുമാര്‍ക്ക് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കേരള നേഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ നിന്നും ലഭിക്കേണ്ട ഗുഡ്സ്റ്റാന്റിംഗ്, വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് അപേക്ഷിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.  ഏജന്റുമാര്‍ മുഖേന നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.
പി.എന്‍.എക്‌സ്.1792/18

date