സാമുദായിക ഐക്യം: യോഗം ചേര്‍ന്നു
പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിന് എല്ലാവരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ക്രമസമാധാനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പൊലീസ് സത്വര നടപടി സ്വീകരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. സാമുദായിക ഐക്യം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയില്‍ കടലോര ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാക്കണമെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചു.
എ. ഡി. എം അലക്‌സ് പി. തോമസ്, ആര്‍. ഡി. ഒ ശിഖാ സുരേന്ദ്രന്‍, സാമുദായിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.622/2021)
- Log in to post comments