കോവിഡാനന്തര ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്താം
കോവിഡ് രോഗം ഭേദമായതിന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് കോവിഡാനന്തര ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗമുക്തി നേടിയവരില്‍ ക്ഷീണം, വയറിളക്കം, ചുമ, ശ്വാസംമുട്ടല്‍, രുചിയും ഗന്ധവും തിരിച്ചറിയാന്‍ കഴിയാതെ വരിക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും വിഷാദരോഗം, ശ്വാസതടസം, നെഞ്ചിടിപ്പ്, നെഞ്ചുവേദന, കാലില്‍ നീര് തുടങ്ങി അടിയന്തര ചികിത്സ ആവശ്യമായവയും ഉണ്ടാകുന്നു. പ്രമേഹ ബാധിതരില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടുതലുണ്ടാകാം.
സാമൂഹ്യ-കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പ്രവര്‍ത്തിക്കുന്ന കോവിഡാനന്തര ക്ലിനിക്കുകളില്‍ ചികിത്സ ലഭിക്കും. അവിടെനിന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്ക് വെള്ളിയാഴ്ചകളില്‍ താലൂക്ക് ആശുപത്രികളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളില്‍ ചികിത്സ തേടാം. ജില്ലയില്‍ ഇതുവരെ 23147 പേര് കോവിഡാനന്തര ക്ലിനിക്കുകളില്‍ ചികിത്സ നേടികഴിഞ്ഞു.
(പി.ആര്.കെ നമ്പര്‍.636/2021)
- Log in to post comments