സ്വിമ്മിംഗ് ട്രയല്‍ 17 ന്
പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായി നീന്തലില്‍ പ്രാവീണ്യമുളള കുട്ടികള്‍ക്ക് രണ്ട് ബോണസ് പോയിന്റ് ലഭിക്കുന്നതിന് നാളെ (17) രാവിലെ 10 ന് ആലംപാടി റോഡിലുളള വിന്‍ടച്ച് മാനിയ, സദ്ഗുരു സ്‌കൂള്‍ കാഞ്ഞങ്ങാട്, പാലാവയല്‍ സ്വിമ്മിംഗ് പൂള്‍ എന്നിവിടങ്ങളില്‍ സ്വിമ്മിംഗ് ട്രയല്‍ നടത്തും. സര്‍ട്ടിഫിക്കറ്റ് ആവശ്യമുളള വിദ്യാര്‍ത്ഥികള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി- പ്രസിഡന്റ് സാക്ഷ്യപ്പെടുത്തി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കൗണ്ടര്‍ സൈന്‍ ചെയ്തു കൈപ്പറ്റിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കുട്ടികളും ഈ സ്വിമ്മിംഗ് ട്രയല്‍സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. എങ്കില്‍ മാത്രമെ സ്‌കൂള്‍ പ്രവേശനത്തിന് രണ്ട് പോയിന്റിന് അര്‍ഹതയുണ്ടായിരിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255521 (സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ ഓഫീസ്), 8921734684 (പാലാവയല്‍), 9496091159 (കാഞ്ഞങ്ങാട്), 9946049004 (വിന്‍ടച്ച്).
- Log in to post comments