Skip to main content

കോവിഡ് വാക്‌സിനേഷന്‍: പ്രത്യേക സെഷനുകള്‍ ഇന്ന് (മാര്‍ച്ച് 15) മുതല്‍

കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ കൊവാക്‌സിന്‍ ഡോസ് സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടാമത്തേത് നല്‍കുന്നതിനായുള്ള പ്രത്യേക സെഷനുകള്‍ ഇന്ന് (മാര്‍ച്ച് 15) മുതല്‍ തുടങ്ങും. ജില്ലയില്‍ 13 കേന്ദ്രങ്ങള്‍ സജ്ജമാക്കി.
ഇന്ന് (മാര്‍ച്ച് 15)പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലും കൊല്ലം എ. ആര്‍. ക്യാമ്പ്, കുളക്കട സി. എച്ച്. സി എന്നിവിടങ്ങളില്‍ നിന്നും രണ്ടാം ഡോസ് സ്വീകരിക്കാം. 17ന് അഞ്ചല്‍ സി. എച്ച്. സി, പൊഴിക്കര പി. എച്ച്. സി എന്നിവിടങ്ങളിലും 18ന് കൊല്ലം എ.ആര്‍ ക്യാമ്പിലും 19ന് പാരിപ്പള്ളി പി. എച്ച.് സിയിലും 20ന് പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി, താലൂക്ക് ആശുപത്രികളിലും കൊല്ലം എ. ആര്‍. ക്യാമ്പിലും സൗകര്യമുണ്ടാകും.
ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവര്‍ക്കാണ് രണ്ടാം ഡോസ്. ഈ ദിവസങ്ങളില്‍ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട പൊതുജനങ്ങള്‍ക്കും ഒന്നാമത്തെ ഡോസ് കോവാക്‌സിന്‍ സ്വീകരിക്കാം എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 (പി.ആര്‍.കെ നമ്പര്‍.660/2021)

date