Skip to main content

ഇന്നലെ (മാര്‍ച്ച് 14) 1755 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 14) 1755 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 261 ആരോഗ്യപ്രവര്‍ത്തകരും അഞ്ചു മുന്നണിപ്പോരാളികളും 27 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 106 പേരും 60 വയസിന് മുകളിലുള്ള 1120 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 236 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.661/2021)

 

date