കേന്ദ്ര പദ്ധതികള്‍ : പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും
കൊച്ചി: കേന്ദ്ര വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് ത്രിദിന പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും കോട്ടുവള്ളി ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിക്കുന്നു. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നാളെ ( മെയ് 16) രാവിലെ 10 മണിക്ക് കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്ത പരിപാടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും കറന്‍സി രഹിത ഇടപാടുകളെക്കുറിച്ചും സാമ്പത്തിക സാക്ഷരതയെക്കുറിച്ചും ബോധവല്‍ക്കാരണ ക്ലാസ് ഉണ്ടായിരിക്കും.
മെയ് 17ന് രാവിലെ 10.30ന് സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും സംരഭകത്വത്തെക്കുറിച്ചും 18ന് രാവിലെ 10.30ന് കുട്ടികളുടെ മാനസിക, ശാരീരിക വികാസത്തെക്കുറിച്ചും ക്ലാസുകള്‍ ഉണ്ടായിരിക്കും. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ പുതുതായി രൂപവല്‍ക്കരിച്ച റീജിണല്‍ ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടി 18ാം തീയതി (വെള്ളിയാഴ്ച) സമാപിക്കും. ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗം, കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗം (ഡിഎവിപി), സോംഗ് ആന്റ് ഡ്രാമാ ഡിവിഷന്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ മാധ്യമ വിഭാഗങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് രൂപം കൊടുത്ത മാധ്യമ വിഭാഗമാണ് റീജിണല്‍ ഔട്ട്‌റീച്ച് ബ്യൂറോ.
- Log in to post comments