മൊബൈല്‍ അദാലത്ത് സംഘടിപ്പിച്ചു
മടിക്കൈ ഗ്രാമപഞ്ചായത്തിന്റേറയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ സഞ്ചരിക്കുന്ന മൊബൈല്‍ അദാലത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്ന അദാലത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പ്രമീള അധ്യക്ഷതവഹിച്ചു. മൊബൈല്‍ അദാലത്ത് സംബന്ധിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റി ജില്ലാ സെക്രട്ടറിയും സബ്ജഡ്ജുമായ ഫിലിപ്പ് തോമസ് വിശദീകരിച്ചു. അഡ്വ.കെ. രാജേന്ദ്രന്‍, ലീഗല്‍ സര്‍വീസ് ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി പ്രദീപ് കുമാര്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി. ഇന്ദിര, എം. അബ്ദുള്‍ റഹിമാന്‍, ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി വി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ സ്വാഗതവും, പാരാലീഗല്‍ വളണ്ടിയര്‍ രതീഷ് വെളളച്ചേരി നന്ദിയും പറഞ്ഞു.
- Log in to post comments