Post Category
ജീര്‍ണ്ണോദ്ധാരണ ധനസഹായം ലിസ്റ്റ്
മലബാര്ദേവസ്വംബോര്ഡിന്റെ അധികാരപരിധിയിലുളള പൊതുക്ഷേത്രങ്ങള്ക്കും, സ്വകാര്യക്ഷേത്രങ്ങള്ക്കുമുളള 2015-16വര്‍ഷത്തെ ജീര്‍ണ്ണോദ്ധാരണ ധനസഹായം അനുവദിച്ചതിന്റെ ലിസ്റ്റ് മലബാര്ദേവസ്വംബോര്ഡിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ധനസഹായം അനുവദിക്കപ്പെട്ടിട്ടുളള കാസര്‍കോട് ഡിവിഷന്റെ പരിധിയിലുളള ക്ഷേത്രങ്ങളുടെ ഭരണാധികാരികള്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ 200 രൂപയുടെ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ടമാതൃകയില്‍ തയ്യാറാക്കിയ ബോണ്ട്, ക്ഷേത്രത്തിന്റെ പേരിലുളള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍(അക്കൗണ്ട് നമ്പര്‍,ഐഎഫ്എസ്സി കോഡ് എന്നിവ) സഹിതം നീലേശ്വരത്തുളള മലബാര്‍ ദേവസ്വംബോര്‍ഡ് കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.
date
- Log in to post comments