പണിയ സമുദായാംഗങ്ങളുമായി പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ സമിതി ചര്‍ച്ച നടത്തും
നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച സമിതിയുടെ ഉപസമിതി മെയ് 17, 18 തീയതികളില്‍ വയനാട് ജില്ല സന്ദര്‍ശിച്ച് 17ന് രാവിലെ 11ന് പനമരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 18ന് രാവിലെ 11ന് തിരുനെല്ലി പഞ്ചായത്ത് ഹാളിലും യോഗം ചേരും ജില്ലയിലെ പണിയ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ചും പണിയ സമുദായത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കേണ്ട ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ചും പണിയ സമുദായത്തിന്റെ സംഘടനാ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി സര്‍ച്ച നടത്തും. യോഗാനന്തരം ഉപസമിതി, പണിയ സമുദായങ്ങളുടെ കോളനികള്‍ സന്ദര്‍ശിക്കും. ജില്ലയിലെ പണിയ സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും യോഗത്തില്‍ പരാതികളും നിര്‍ദേശങ്ങളും സമിതി മുമ്പാകെ നേരിട്ട് ബോധിപ്പിക്കാം.
പി.എന്‍.എക്സ്.1801/18
- Log in to post comments