Skip to main content

പഠന റിപ്പോര്‍ട്ട് പ്രകാശനം ഇന്ന് (മേയ് 16)

    പുകയില നിയന്ത്രണത്തില്‍ കേരളത്തിന്റെ നേട്ടവും കോട്ടവും പ്രതിപാദിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ അഡല്‍റ്റ് റ്റുബാക്കോ സര്‍വേ (ഗാട്‌സ്) പഠന റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങളില്‍ ഇന്ന് (മേയ് 16) ഉച്ചയ്ക്ക് 2.30 ന് പ്രകാശനം ചെയ്യും. കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസം, ധനകാര്യം, പഞ്ചായത്ത് വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ, വിവിധ ആരോഗ്യസംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ ആരോഗ്യവകുപ്പ്  സെക്രട്ടറി രാജീവ്‌സദാനന്ദന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍,   ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത എന്നിവര്‍ സംസാരിക്കും.
പി.എന്‍.എക്‌സ്.1808/18

date