Post Category
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇന്ന്(മാര്‍ച്ച് 17) മുതല്‍
ജില്ലാ അക്ഷയ കേന്ദ്രത്തിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പ് കൊല്ലം സര്‍ക്കിള്‍ ഇരവിപുരം സര്‍ക്കിള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപമുള്ള ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ്ബില്‍ ഇന്ന്(മാര്‍ച്ച് 17) മുതല്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമയം. കൊല്ലം സര്‍ക്കിളില്‍ മാര്‍ച്ച് 17, 18, ഇരവിപുരം സര്‍ക്കിളില്‍ മാര്‍ച്ച് 19, 20 എന്നിങ്ങനെയാണ് സമയക്രമം. രജിസ്‌ട്രേഷന് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ലൈസന്‍സിന് കോര്‍പ്പറേഷന്‍/പഞ്ചായത്ത് ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഹാജരാക്കണം. വിശദ വിവരങ്ങള്‍ 8943341850(കൊല്ലം), 7593873315(ഇരവിപുരം) എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.671/2021)
date
- Log in to post comments