Skip to main content

കോവിഡ് 163, രോഗമുക്തി 33

  ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 16) 163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 162 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 20 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-11, കൊട്ടാരക്കര-ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി-10, എഴുകോണ്‍, തേവലക്കര എന്നിവിടങ്ങളില്‍ ഏഴു വീതവും ആലപ്പാട്, കുണ്ടറ, ചവറ, തൃക്കരുവ ഭാഗങ്ങളില്‍ അഞ്ചു വീതവും കല്ലുവാതുക്കല്‍, പിറവന്തൂര്‍, പോരുവഴി, മയ്യനാട്, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ നാലു വീതവും അഞ്ചല്‍, ആദിച്ചനല്ലൂര്‍, കിഴക്കേകല്ലട, തൃക്കോവില്‍വട്ടം, പത്തനാപുരം, പെരിനാട്, പേരയം, മൈലം എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
 (പി.ആര്‍.കെ നമ്പര്‍.675/2021)

date