Post Category
വരവ്-ചെലവ് കണക്കുകൾ കൃത്യമായി സമർപ്പിക്കണം
ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ്-ചെലവ് സംബന്ധിച്ച കണക്കുകൾ തയ്യാറാക്കുന്ന പരിശീലന ക്ലാസ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. സ്ഥാനാർഥികളും അവരുടെ മുഖ്യ ഏജന്റുമാരും പരിശീലന ക്ലാസിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വരവ്-ചെലവ് സംബന്ധിച്ച കൃത്യമായ കണക്കുകൾ സമർപ്പിക്കേണ്ടതാണ്. പരിശീലന ക്ലാസിന് നോഡൽ ഓഫീസർ റജികുമാർ നേതൃത്വം നൽകി.
(പി.എൻ.എ 1014/ 2018)
date
- Log in to post comments