Skip to main content

വിസ്മയമായി മൂന്ന് വയസ്സുകാരന്‍ ഹിഷാം

    കാണികള്‍ക്ക് വിസ്മയമായി മൂന്ന് വയസ്സുകാരന്‍ അമീന്‍ ഹിഷാമിന്റെ മാജിക്. മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ വ്യാപാര - പ്രദര്‍ശന വിപണന മേളയിലാണ് അമീന്‍ ഹിഷാം വിസ്മയ പ്രകടനം പുറത്തെടുത്തത്. മാജിക് പ്രദര്‍ശനത്തിനലൂടെ ശ്രദ്ധേയനായി മാറിയ ഷംസു പാണായിയാണ് ഹിഷാമിന്റെ പിതാവ്. പിതാവിന്റെ വിസ്മയ പ്രകടനം കണ്ട് വളര്‍ന്നാണ് ഹിഷാമും മാജിക് പഠിച്ചത്. പിതാവിനൊപ്പം തന്നെ വിവിധ വേദികളില്‍ ഇപ്പോള്‍ ഹിഷാം തന്റെ പ്രകടനം പുറത്തെടുക്കാറുണ്ട്.

 

date