ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍വിതരണംചെയ്തു
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സാമൂഹിക നീതിവകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍കാര്‍ഡുകളുടെവിതരണോദ്ഘാടനംജില്ലാ കളക്ടര്‍ടി. അമിത്മീണ നിര്‍വഹിച്ചു. ചടങ്ങില്‍ജില്ലാമെഡിക്കല്‍ ഓഫീസര്‍കെ. സക്കീന അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെഏഴ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കാണ് തിരിച്ചറിയല്‍കാര്‍ഡുകള്‍ വിതരണംചെയ്തത്. ഈ കാര്‍ഡുകള്‍ സര്‍ക്കാര്‍അംഗീകൃതഔദ്യോഗികതിരിച്ചറിയല്‍രേഖയായി ഉപയോഗിക്കാം. ജില്ലാ കളക്ടര്‍ചെയര്‍മാനും ജില്ലാസാമൂഹിക നീതിഓഫീസര്‍കണ്‍വീനറുമായിട്ടുള്ളജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ നീതി കമ്മിറ്റിയാണ് അപേക്ഷകള്‍ പരിശോധിച്ച്കാര്‍ഡ് നല്‍കുന്നത്.
മലപ്പുറംഎം.എസ്.പി എല്‍.പിസ്‌കൂളിലെ മന്ത്രിസഭാവാര്‍ഷികാഘോഷമേളയില്‍ നടന്ന ചടങ്ങില്‍സാമൂഹിക നീതിവകുപ്പ്ജില്ലാഓഫീസര്‍കെ. കൃഷ്ണമൂര്‍ത്തി, എന്‍.എച്ച്.എംജില്ലാപ്രോഗ്രാംമാനേജര്‍ഡോ. ഷിബുലാല്‍, സുധീര്‍ അമ്പാടി (മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദം), ഡോ. മുഹമ്മദ് അക്ബര്‍ (മെഡിക്കല്‍ ഓഫീസര്‍,ഹോമിയോ), ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി റിയഇഷ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments