Skip to main content

കോവിഡ് 188, രോഗമുക്തി 98

ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 18) 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  വിദേശത്തു നിന്നെത്തിയ ആറു പേര്‍ക്കും സമ്പര്‍ക്കം വഴി 182 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.   98 പേര്‍ രോഗമുക്തി നേടി.  
കൊല്ലം കോര്‍പ്പറേഷനില്‍ 25 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-നാല്, പള്ളിമുക്ക്-മൂന്ന്. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-11, കൊട്ടാരക്കര-ആറ്, കരുനാഗപ്പള്ളി-അഞ്ച്, പരവൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചല്‍-10, കൊറ്റങ്കര-ഏഴ്, കല്ലുവാതുക്കല്‍, ഏരൂര്‍, ആദിച്ചനല്ലൂര്‍, ഓച്ചിറ ഭാഗങ്ങളില്‍ അഞ്ചുവീതവും മൈലം, മയ്യനാട്, പത്തനാപുരം, നെടുവത്തൂര്‍, തെ•ല, തഴവ, ഇടമുളയ്ക്കല്‍ ഭാഗങ്ങളില്‍ നാലുവീതവും പൂയപ്പള്ളി, പനയം, തേവലക്കര, തൃക്കോവില്‍വട്ടം, ചവറ, കരവാളൂര്‍, ഇട്ടിവ, അലയമണ്‍, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
(പി.ആര്‍.കെ നമ്പര്‍.692/2021)

 

date