കോവിഡ് 176, രോഗമുക്തി 125
ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 19) 176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 125 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ എട്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 163 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 20 പേര്‍ക്കാണ് രോഗബാധ. വടക്കേവിളയില്‍ ആറു പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ ഏഴുവീതവും കൊട്ടാരക്കര-നാല്, കരുനാഗപ്പള്ളി-മൂന്നു എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ചിതറ-14, അഞ്ചല്‍-10, പേരയം-ഒന്‍പത്, തൃക്കോവില്‍വട്ടം-ഏഴ്, പ•ന-ആറ്, കുളത്തൂപ്പുഴ, വിളക്കുടി, നെടുമ്പന, തേവലക്കര ഭാഗങ്ങളില്‍ അഞ്ചുവീതവും തൊടിയൂര്‍, കുളക്കട എന്നിവിടങ്ങളില്‍ നാലുവീതവും പത്തനാപുരം, ചിറക്കര, കുന്നത്തൂര്‍, കല്ലുവാതുക്കല്‍, കടയ്ക്കല്‍, കരവാളൂര്‍, കരീപ്ര പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍.701/2021)
- Log in to post comments