Skip to main content

കോവിഡ് 169, രോഗമുക്തി 140

ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 20) 169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  140 പേര്‍ രോഗമുക്തി നേടി.  വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 166 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 36 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം-ഒന്‍പത്, കുരീപ്പുഴ, കൂട്ടിക്കട, പള്ളിമുക്ക്, മുണ്ടയ്ക്കല്‍ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-ആറ്, പുനലൂര്‍-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതര്‍. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തൊടിയൂര്‍-15, അഞ്ചല്‍-13, കടയ്ക്കല്‍-എട്ട്, പൂതക്കുളം-ഏഴ്, തഴവ-ആറ്, മയ്യനാട്, ക്ലാപ്പന, കരവാളൂര്‍, കല്ലുവാതുക്കല്‍, ഓച്ചിറ ഭാഗങ്ങളില്‍ നാലുവീതവും പെരിനാട്, ചിതറ, കുളത്തൂപ്പുഴ, ആദിച്ചനല്ലൂര്‍, വിളക്കുടി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
 (പി.ആര്‍.കെ നമ്പര്‍.710/2021)

date