Post Category
കോവിഡ് 112, രോഗമുക്തി 179
ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 22) 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 170 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 108 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 15 പേര്‍ക്കാണ് രോഗബാധ. പള്ളിമുക്ക്-നാല്. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-നാല്. ഗ്രാമപഞ്ചായത്തുകളില്‍ കടയ്ക്കല്‍-ഒന്‍പത്, വിളക്കുടി, നെടുവത്തൂര്‍, പിറവന്തൂര്‍, മയ്യനാട്, മൈലം എന്നിവിടങ്ങളില്‍ അഞ്ചുവീതവും നെടുമ്പന, തലവൂര്‍, എഴുകോണ്‍, ചവറ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്‍.കെ നമ്പര്‍.726/2021)
date
- Log in to post comments