Skip to main content

ജില്ലയില്‍ 29 പത്രികകള്‍ നിരസിച്ചു; നിലവിലുള്ളത് 83 പത്രികകള്‍

നിയമസഭാ  തെരഞ്ഞെടുപ്പിലേക്ക്  ജില്ലയില്‍ ലഭിച്ച 112 പത്രികകളില്‍ 29 എണ്ണം സൂക്ഷ്മ പരിശോധനയ്ക്കു ശേഷം തള്ളി. ഇതോടെ നിലവിലുള്ള പത്രികകളുടെ എണ്ണം 83 ആയി. കല്യാശ്ശേരി മണ്ഡലത്തില്‍ ലഭിച്ച ഏഴ് പത്രികളും  സ്വീകരിച്ചു.

നിയമസഭാ മണ്ഡലം, സ്വീകരിച്ച നാമനിര്‍ദേശ പത്രികകളുടെ എണ്ണം, സ്ഥാനാര്‍ഥികളുടെ പേരും പാര്‍ട്ടിയും,  തള്ളിയ നാമനിര്‍ദേശ പത്രികകളുടെ എണ്ണം  എന്ന ക്രമത്തില്‍.

പയ്യന്നൂര്‍: സ്വീകരിച്ചത് 4- ടി ഐ മധുസൂദനന്‍ ( എല്‍ഡിഎഫ്), എം പ്രദീപ് കുമാര്‍ (യുഡിഎഫ്), അഡ്വ. കെ കെ ശ്രീധരന്‍ ( ബിജെപി), കെ വി അഭിലാഷ് ( സ്വത)
തള്ളിയത് 3.

കല്യാശ്ശേരി: സ്വീകരിച്ചത് 7 - എം വിജിന്‍ ( എല്‍ഡിഎഫ്), പുത്തന്‍പുരയില്‍ ദാമോദരന്‍(യുഡിഎഫ്), കെ ബ്രിജേഷ് കുമാര്‍(യുഡിഎഫ്), എം കെ മധു( ബിജെപി),  എം സി അരുണ്‍ കുമാര്‍( ബിജെപി), എം ബ്രിജേഷ് കുമാര്‍ (സ്വത), ടി പി ഫാസില്‍ ( വെല്‍ഫെയര്‍ പാര്‍ട്ടി). തള്ളിയത് - 0
(0)
തളിപ്പറമ്പ്: സ്വീകരിച്ചത് 6- എം വി ഗോവിന്ദന്‍ മാസ്റ്റര്‍(എല്‍ഡിഎഫ്), അഡ്വ. വി പി അബ്ദുള്‍ റഷീദ്(യുഡിഎഫ്), എ പി ഗംഗാധരന്‍(ബിജെപി), ഗോവിന്ദന്‍ (സ്വത), സി ബാലകൃണന്‍ യാദവ് (സ്വത), കെ ഒ പി ഷിജിത്ത് (സ്വത). തള്ളിയത് 3.

ഇരിക്കൂര്‍: സ്വീകരിച്ചത് 11- സജി കുറ്റിയാനിമറ്റം(എല്‍ഡിഎഫ്), അഡ്വ. സജീവ്  ജോസഫ് (യുഡിഎഫ്), എം കെ ആനിയമ്മ(ബിജെപി), ജോയ് ജോണ്‍ (സ്വത), കെ സി ചാക്കോ(സ്വത). പ്രദീപ് കുമാര്‍(സ്വത), സജി ജോസഫ്(കേരള കോണ്‍ഗ്രസ് എം), മുഹമ്മദ് അശ്രഫ് കീരാടുംകി(സ്വത), കെ  സാജന്‍ ജോസഫ് (സ്വത), കൊയ്യം ജനാര്‍ദ്ദനന്‍(സ്വത), സാജന്‍ കുറ്റിയാനിമറ്റം(സ്വത). തള്ളിയത്  2

അഴീക്കോട്: സ്വീകരിച്ചത് 9- കെ വി സുമേഷ് (എല്‍ഡിഎഫ്), കെ  എം ഷാജി( യുഡിഎഫ്), കെ രഞ്ജിത്ത് ( ബിജെപി), കെ കെ അബ്ദുള്‍ ജബ്ബാര്‍( എസ്ഡിപിഐ), രശ്മി രവി( എസ് യു സി ഐ), കെ പവിത്രന്‍(സ്വത), വി പി പ്രസാദ്(സ്വത), കെ എം ഷാജി (സ്വത), എം സുമേഷ്( സ്വത). തള്ളിയത്   2

കണ്ണൂര്‍: സ്വീകരിച്ചത് 9- രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍ഡിഎഫ്), സതീശന്‍ പാച്ചേനി (യുഡിഎഫ്), അര്‍ച്ചന വിച്ചാല്‍ ( ബിജെപി), കെ കെ ജയപ്രകാശ് (എല്‍ഡിഎഫ്), ടി കെ ഗണേശ് ബാബു(ന്യൂ ലേബര്‍ പാര്‍ട്ടി), പി വി രാമചന്ദ്രന്‍ (സ്വത), എന്‍ കെ സുരേന്ദ്രന്‍ ( സ്വത), ഷംഷാദ് ബാപ്പിര( എസ്ഡിപിഐ), പി സതീശന്‍(സ്വത). തള്ളിയത് 2

ധര്‍മ്മടം: സ്വീകരിച്ചത് 7- പിണറായി വിജയന്‍(എല്‍ഡിഎഫ്), സി രഘുനാഥ്(യുഡിഎഫ്), സി കെ പത്മനാഭന്‍ (ബിജെപി), സി ബഷീര്‍(എസ്ഡിപിഐ), ബി ഭാഗ്യവതി (സ്വത), വാടി ഹരീന്ദ്രന്‍(സ്വത), ചൊവ്വ രഘുനാഥന്‍ (സ്വത), സി പി മഹറൂഫ്(സ്വത). തള്ളിയത് 3

തലശ്ശേരി: സ്വീകരിച്ചത് 7- എ എന്‍ ഷംസീര്‍ (എല്‍ഡിഎഫ്). എം പി അരവിന്ദാക്ഷന്‍ (യുഡിഎഫ്),  വി പി ഷംസീര്‍ ഇബ്രാഹിം (വെല്‍ഫെയര്‍ പാര്‍ട്ടി), സി പി അഷ്‌റഫ് (വെല്‍ഫെയര്‍ പാര്‍ട്ടി), സി ഒ ടി നസീര്‍ (സ്വത), അരവിന്ദാക്ഷന്‍ (സ്വത), ഹരിദാസന്‍ (സ്വത). തള്ളിയത് -5

കൂത്തുപറമ്പ്: സ്വീകരിച്ചത് 7 - കെ പി മോഹനന്‍(എല്‍ഡിഎഫ്), ചന്ദ്രന്‍( എല്‍ഡിഎഫ്), പൊട്ടങ്കി അബ്ദുള്ള (യുഡിഎഫ്), സദാനന്ദന്‍ മാസ്റ്റര്‍( ബിജെപി), കെ പി മോഹനന്‍ (സ്വത), മോഹനന്‍ (സ്വത), പി അബ്ദുള്ള(സ്വത). തള്ളിയത് 3.
 
മട്ടന്നൂര്‍: സ്വീകരിച്ചത് 5- കെ കെ ശൈലജ ടീച്ചര്‍(എല്‍ഡിഎഫ്), ഇല്ലിക്കല്‍ അഗസ്്റ്റി (യുഡിഎഫ്), കെ ബിജു(ബിജെപി), പി റഫീക്ക്( എസ്ഡിപിഐ), എന്‍ എ അഗസ്റ്റി( സ്വത). തള്ളിയത് 3

പേരാവൂര്‍ - സ്വീകരിച്ചത് 11-സക്കീര്‍ ഹുസൈന്‍(എല്‍ഡിഎഫ്), സണ്ണി ജോസഫ്(യുഡിഎഫ്), എന്‍ സ്മിത (ബിജെപി), നാരായണ കുമാര്‍(സ്വത), പി പി ജോണ്‍ (സ്വത) , സണ്ണി വാഴക്കാമലയില്‍(സ്വത), സണ്ണി മുതുകുളത്തേല്‍(സ്വത), എ സി  ജലാലുദ്ദീന്‍(സ്വത), ഇ കെ സക്കീര്‍( സ്വത), പി കെ സജി (സ്വത). തള്ളിയത് 3

date