Skip to main content

തെരഞ്ഞടുപ്പ് ചെലവ് നിരീക്ഷണം: പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും

ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്  തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്‍ നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി വിവിധ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ സഹകരണവും ഉറപ്പാക്കും.
എംസിസി സ്‌ക്വാഡുകള്‍ നീക്കം ചെയ്യുന്ന പ്രചാരണ സാമഗ്രികളുടെ ചെലവ് കണക്കാക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്്തു. പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ നോട്ടീസ് സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടിക്കും നേരത്തേ നല്‍കിയിരുന്നു. ഇതിനാവശ്യമായ ചെലവ് അവരില്‍ നിന്ന് തന്നെ ഈടാക്കി സ്ഥാനാര്‍ഥികളുടെ കണക്കില്‍ പെടുത്തും. നോമിനേഷന്‍ നല്‍കുന്നതിന് മുമ്പുള്ള ചെലവ് രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടിലും അതിന് ശേഷമുള്ളവ സ്ഥാനാര്‍ഥിയുടെ അക്കൗണ്ടിലുമാണ് ഉള്‍പ്പെടുത്തുക.
മതിയായ രേഖകളില്ലാതെ 50000 രൂപക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്യുന്നത്, നിയമാനുസൃതമല്ലാതെയുള്ള മദ്യം എന്നിവ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ എന്‍ഫോഴ്‌സ്‌മെന്റ ഏജന്‍സികളുടെ സഹകരണത്തോടെ ഊര്‍ജിതപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഓരോ പത്രത്തിന്റെയും താരിഫ് / റേറ്റ് തയ്യാറാക്കുന്നതിനായി വിവരങ്ങള്‍ ആവശ്യപ്പെടാനും തീരുമാനിച്ചു
യോഗത്തില്‍ ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ജില്ലാ ലോ ഓഫീസര്‍ എന്‍ വി സന്തോഷ്, അക്കൗണ്ടിംഗ് ടീം കോ ഓര്‍ഡിനേറ്റര്‍ എ ഷിജു, അസിസ്റ്റന്റ് ചെലവ് നിരീക്ഷകരായ കെ രാജേഷ്, കെ പി സേതുമാധവന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു

date